scorecardresearch

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ട, എല്ലാ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കും: വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ച 4,65,219 വിദ്യാര്‍ഥികളില്‍ 2,18,418 പേർക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചത്

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ച 4,65,219 വിദ്യാര്‍ഥികളില്‍ 2,18,418 പേർക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചത്

author-image
WebDesk
New Update
V Sivankutty, Plus One Admission

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അഡ്മിഷന്‍ ലഭിക്കുമെന്നും, സീറ്റ് കുറവുള്ള ജില്ലകളില്‍ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

Advertisment

"പ്ലസ് വണ്‍ പ്രവേശനം ഒന്നാം ഘട്ടത്തിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം പ്രസിദ്ധീകരിക്കാനുള്ള തിയതിയും നിശ്ചയിച്ച് കഴിഞ്ഞു. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിനായുള്ള സൗകര്യം ഒരുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം," മന്ത്രി പറഞ്ഞു.

"മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തു. രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല," വി. ശിവന്‍കുട്ടി വ്യക്തമാക്കി.

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ച 4,65,219 വിദ്യാര്‍ഥികളില്‍ 2,18,418 പേർക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചത്. 2,71,136 മെറിറ്റ് സീറ്റിൽ ഇനി അവശേഷിക്കുന്നത് 52,718 സീറ്റുകള്‍ മാത്രമാണ്.

Advertisment

Also Read: Kerala Plus One First Allotment 2021: സീറ്റ് ക്ഷാമം അതിരൂക്ഷം; ആദ്യ അലോട്ട്മെന്റില്‍ 2.18 ലക്ഷം വിദ്യര്‍ഥികള്‍ക്ക് സ്ഥാനം

Education Plus One V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: