Kerala Plus One First Allotment 2021: സീറ്റ് ക്ഷാമം അതിരൂക്ഷം; ആദ്യ അലോട്ട്മെന്റില്‍ 2.18 ലക്ഷം വിദ്യര്‍ഥികള്‍ക്ക് സ്ഥാനം

Kerala Plus One First Allotment 2021: പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും

Sslc results, plus two results
Express Photo by Ganesh Shirsekar

തിരുവനന്തപുരം. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 4,65,219 വിദ്യാര്‍ഥികളാണ് അഡ്മിഷനായി അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റിൽ 2,18,418 പേർ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 52, 718 സീറ്റുകള്‍ മാത്രമാണ്.

പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. രാവിലെ 9 മണിമുതലാണ് ഹയർ സെക്കൻഡറി പ്രവേശനം. 10 മണിക്ക് വിഎച്ച്എസ്ഇ പ്രവേശനവും ആരംഭിക്കും. ഒക്ടോബർ ഒന്നിനാണ് പ്രവേശന നടപടികൾ അവസാനിക്കുക.

പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിൽ പ്രവേശനം ലഭിച്ച സ്‌കൂളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി മാതാപിതാക്കൾക്കൊപ്പം ഹാജരാവണം.

ആദ്യ അലോട്ട്മെന്റിൽ തന്നെ ഒന്നാം ഓപ്‌ഷൻ കിട്ടിയവർ ഫീസ് അടച്ചു സ്ഥിര പ്രവേശനം നേടണം. മറ്റുള്ളവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാനാകും.

ഒന്നാം അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം

  • hscap. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
  • ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗിൻ ചെയ്യുക.
  • സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • Kerala Plus One First Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.

Also read: കോവിഡിൽ അനാഥരായ വിദ്യാർത്ഥികൾ ’21 -22ലെ പരീക്ഷാ ഫീസ് നൽകേണ്ടതില്ല: സിബിഎസ്ഇ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Kerala plus one first allotment 2021 today how to check

Next Story
കോവിഡിൽ അനാഥരായ വിദ്യാർത്ഥികൾ 21 -22ലെ പരീക്ഷാ ഫീസ് നൽകേണ്ടതില്ല: സിബിഎസ്ഇ
The moderation of comments is automated and not cleared manually by malayalam.indianexpress.com