scorecardresearch

എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതി; നടപടിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു

author-image
WebDesk
New Update
PK Kunjalikkutty, PK Kunhalikkutty, Chandrika money fraud case, Chandrika money laundering case, enforcement directorate, ED, Chandrika Daily, IUML, indian union muslim leauge, indian express malayalam, ie malayalam

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കൾ നൽകിയ പരാതിയിൽ നടപടിയുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. പാർട്ടി ഇക്കാര്യം പരിശോധിക്കുമെന്നും തീരുമാനം പി.എം.എ.സലാം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ, പരാതി ഉന്നയിച്ച ഹരിത നേതാക്കളെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങൾ പാണക്കാട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ സംഘടനയിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് പരാതി. മുസ്‌ലിം ലീഗ് നേതൃത്വത്തിന് ആദ്യം പരാതി നൽകിയെങ്കിലും അവർ അവഗണിച്ചതോടെയാണ് 10 വനിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് സംഭവം നടന്നത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നവാസും അബ്ദുൾ വഹാബും മോശമായി സംസാരിക്കുകയായിരുന്നു. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ വനിത നേതാക്കൾ പറയുന്നു.

Read More: കൊടകര കുഴപ്പണക്കേസ്: അന്വേഷണത്തിൽ ‘ദുരൂഹതയുടെ പേടകം’ തുറന്നെന്ന് ഹൈക്കോടതി

Advertisment
Pk Kunhalikkutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: