scorecardresearch
Latest News

കൊടകര കുഴപ്പണക്കേസ്: അന്വേഷണത്തിൽ ‘ദുരൂഹതയുടെ പേടകം’ തുറന്നെന്ന് ഹൈക്കോടതി

പണം ഉപയോഗിച്ച് വാങ്ങിയ ആഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പണവും ഇനിയും കണ്ടെത്താനുണ്ടെന്ന് കോടതി വ്യക്തമാക്കി

removal of illegal hoardings from roads, kerala high court, high court on removal of illegal hoardings, high court on removal of flags from roads, kera news, latest news, latest kerala news, malayalam news, news in malayalam, latest malayalam news, ie malayalam, indian express malayalam

കൊച്ചി: ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴപ്പണക്കേസ് അന്വേഷണത്തിൽ ‘ദുരൂഹതയുടെ പേടകം’ തുറന്നെന്ന് ഹൈക്കോടതി. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയെങ്കിലും കാറിലുണ്ടായിരുന്നത് മൂന്നരക്കോടിയാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാലു ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. പണം ഉപയോഗിച്ച് വാങ്ങിയ ആഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പണവും ഇനിയും കണ്ടെത്താനുണ്ടെന്ന് കോടതി വ്യക്തമാക്കി.

പണത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനുണ്ട്. കേസിലെ പത്ത് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. പ്രതികളായ അഭിജിത്, സുജീഷ്, അരീഷ്, ദീപ്തി, ലബീബ്, ബാബു, അബ്ദുൾ ഷാഹിദ്, അബ്ദുൾ ബഷീർ, അബ്ദുൾ റഷീദ്, സുൾഫിക്കർ അലി എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രുപീകരിക്കുന്നതിൽ തീരുമാനം ഇല്ലാത്ത സാഹചര്യത്തിൽ പ്രതികളെ അനന്തമായി കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂർ ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം, കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാവണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവു നശിപ്പിക്കരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവുമാണ് വ്യവസ്ഥകൾ.

തിരഞ്ഞെടുപ്പാവശ്യത്തിന് കൊണ്ടുവന്ന പണം ഗൂഢാലോചന നടത്തി ആസൂത്രിതമായി തട്ടിയെടുത്തെന്നാണ് പ്രതികൾക്കെതിരായ കേസ്.

Read More: കൊടകര കുഴല്‍പ്പണക്കേസ്: സാക്ഷികൾ പ്രതികളായേക്കാമെന്നു മുഖ്യമന്ത്രി നിയമസഭയിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kodakara hawala case high court investigation