/indian-express-malayalam/media/media_files/uploads/2021/05/pinarayi-vijayan-on-muslim-league-allegation-502549-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയൻ
കൊച്ചി: സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎമാരുമായാണ് പദ്ധതി ആദ്യം ചർച്ച ചെയ്തത്. കക്ഷി നേതാക്കൾ ഈ വിഷയം സഭയിൽ ഉന്നയിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും സർക്കാർ മറുപടി പറഞ്ഞതാണ്. നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനസമക്ഷം കെ-റെയിൽ പദ്ധതി’ വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ല. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് തെറ്റായ പ്രചാരണം. നാടിന്റെ വികസനത്തിൽ താൽപര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോൾ ഇല്ലെങ്കിൽ എപ്പോൾ എന്നു കൂടി ആലോചിക്കണം. പദ്ധതി കൊണ്ട് പരിസ്ഥിതിക്ക് ദോഷമില്ല, മറിച്ച് ഗുണമുണ്ടാകും. നെൽകൃഷി തടസ്സപ്പെടില്ല. പദ്ധതിയെ എതിർക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.
ചില ആളുകൾ എതിർത്തു എന്നതുകൊണ്ടു മാത്രം സർക്കാർ പദ്ധതി ഉപേക്ഷിച്ചു പോകുന്നതു ശരിയല്ല. വികസനത്തിനായി ഭൂമി നൽകിയവർ സംതൃപ്തരാണ്. കാരണം വലിയ തോതിലുള്ള നഷ്ട പരിഹാരമാണ് സർക്കാർ നൽകുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നതല്ല നിലപാട്. ജനങ്ങളുടെ ഒപ്പം നിന്ന് കഴിയാവുന്നത്ര സഹായിക്കുക എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിനിടെ, കൊച്ചിയില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വേദിക്ക് പുറത്തുനിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read More: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന, ഒമിക്രോൺ ബാധിതർ 2500 കടന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us