ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധന. മുംബൈ, ഡൽഹി നഗരങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. മുംബൈയിൽ ഇന്ന് 20,181 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ 71 പേർ പൊലീസുകാരാണ്. ആകെ സജീവ കേസുകളുടെ എണ്ണം 79,260 ആയി ഉയർന്നു. 29.9 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിൽ ആകെ 36,265 പോസിറ്റീവ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 13 പേർ മരിച്ചു. മുംബൈയിൽ മാത്രം നാലുപേർ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 79 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 876 ആയി.
ഡൽഹിയിൽ ഇന്ന് 15,097 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ആറ് മരണവും സ്ഥിരീകരിച്ചു. മൊത്തം സജീവ കേസുകളുടെ എണ്ണം 31,498 ആയി ഉയർന്നു.
Also Read: ഇറ്റലിയില്‍നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ 125 യാത്രക്കാര്‍ക്കു കോവിഡ്
കേരളം, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്. കർണാടകത്തിൽ 5031 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബെംഗളുരുവിൽ മാത്രം 4324 പുതിയ രോഗികൾ.
കേരളത്തിൽ ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
25,157 ആണ് സജീവ കേസുകളുടെ എണ്ണം. സംസ്ഥാനത്ത് ഇന്ന് 50 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒമിക്രോൺ രോഗികളുടെ ആകെ എണ്ണം 280 ആയി.
രാജ്യത്ത് ഇന്ന് 90,928 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 325 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം 2,85,401 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,206 പേർ രോഗമുക്തി നേടി.
Also Read: സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു