/indian-express-malayalam/media/media_files/2024/11/09/bJL0CItURv7l71nWz1ts.jpg)
മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കോൺഗ്രസ്ര് രംഗത്തെത്തിയിട്ടില്ല
കൽപ്പറ്റ: ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ മത നിരപേക്ഷ മുഖം മൂടി പൂർണമായും അഴിഞ്ഞു വീഴുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കിയത്.
ജമാ അത്തെ ഇസ്ലാമി രാജ്യത്തേയും രാജ്യത്തിന്റെ ജനാധിപത്യത്തേയും പ്രധാനമായി കാണുന്നില്ല. വെൽഫയർ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നത് ഒരു മറയാണ്. ആ മറയാണ് ജമ്മു കശ്മീരിൽ കണ്ടത്. മുസ്ലിം ലീഗ് അടക്കമുള്ളവർ ചില ത്യാഗങ്ങൾ സഹിച്ചാണ് കോൺഗ്രസ്സ് ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടിനോടൊപ്പം നിൽക്കുന്നതെന്നും മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ട എന്ന് പറയാൻ കോൺഗ്രസിനു സാധിക്കുമോയെന്നും പിണറായി വിജയൻ ചോദിച്ചു. തലശ്ശേരി ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് വേണ്ടയെന്ന് ഇഎംഎസ് എടുത്ത പോലെ നിലപാട് എടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ആർജ്ജവമുണ്ടോയെന്നും പിണറായി വിജയൻ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കൾ ഇതുവരെ രംഗത്തെത്തിയിട്ടില്ല.
അതേസമയം മുഖ്യമന്ത്രിയുടെ വാദത്തിന് മറുപടിയുമായി ജമാ അത്തെ ഇസ്ലാമി രംഗത്തെത്തി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവടങ്ങളിൽ ജമാ അത്തെ ഇസ്ലാമി സിപിഎമ്മിനെയാണ് പിന്തുണച്ചതെന്നും എന്ത് കൊണ്ട് അന്ന് പിന്തുണ നിരസിച്ചില്ലെന്നും ജമാ അത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡന്റ് പി മുജീബ് റഹ്മാൻ പറഞ്ഞു.
"കേരളത്തിൽ 2004 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും ഞങ്ങൾ സിപിഐ എമ്മിനെയാണ് പിന്തുണയ്ക്കുന്നത്. 2020 വരെ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ പിന്തുണയോടെയാണ് സിപിഎം പല തദ്ദേശ സ്ഥാപനങ്ങളും ഭരിച്ചത്"- റഹ്മാൻ പറഞ്ഞു.
Read More
- പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം;നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
- നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; നിരപരാധിത്വം തെളിയിക്കും: പി.പി ദിവ്യ
- പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു
- എഡിഎമ്മിന്റെ മരണം: പി.പി ദിവ്യയ്ക്കെതിരേ പാർട്ടി നടപടി; പദവികളിൽനിന്ന് നീക്കും
- ശബരിമല ഭക്തർക്ക് ദാഹമകറ്റാൻ ചൂടുവെള്ളം; പതിനാറായിരത്തോളം ഒരേ സമയം വിരിവയ്ക്കാൻ സൗകര്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.