/indian-express-malayalam/media/media_files/uploads/2019/09/Pinarayi-Vijayan-1.jpg)
ന്യൂഡല്‍ഹി: വോട്ട് കച്ചവട ആരോപണത്തില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെ കുറിച്ചും എല്‍ഡിഎഫിനെ കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായി അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് സിപിഎം-ബിജെപി വോട്ട് കച്ചവടം നടക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
"സിപിഎമ്മിനെ കുറിച്ചും എല്‍ഡിഎഫിനെ കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. കുറച്ച് വോട്ടിനും നാല് സീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങള്‍. അതുതന്നെയാണ് ഞങ്ങളുടെ കരുത്തും ശക്തിയുമായി ജനങ്ങള്‍ കാണുന്നത്." പിണറായി വിജയന്‍ പറഞ്ഞു.
Read Also: സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയെന്ന് കോണ്‍ഗ്രസ്
മുല്ലപ്പള്ളി രാമചന്ദ്രന്‍ ശരിയായ ഉദ്ദേശത്തോടെയാണ് വെല്ലുവിളി ഉയര്‍ത്തിയതെങ്കില്‍ അത് സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ട് കച്ചവട ആരോപണത്തില്‍ എന്ത് തെളിവാണ് മുല്ലപ്പള്ളിയുടെ കയ്യിലുള്ളതെങ്കില്‍ അത് മുന്നോട്ടുവയ്ക്കാമെന്നും പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടെങ്കില്‍ അത് മുല്ലപ്പള്ളിക്ക് വെളിപ്പെടുത്താം. ഇത്തരത്തിലുള്ള പൊയ്‌വെടികള്‍ കൊണ്ട് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് സിപിഎം-ബിജെപി ധാരണയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. കോന്നിയിലും വട്ടിയൂര്‍ക്കാവിലും അടക്കം ഇത് പ്രകടമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും ആരോപിച്ചിരുന്നു.
സിപിഎം-ബിജെപി ധാരണയെന്ന ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ പോലും അതിനെ നിഷേധിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സജ്ജമാണെന്നും കെപിസിസി ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞു. യുവാക്കളെ മത്സരരംഗത്തിറക്കാൻ കോൺഗ്രസിനെ കണ്ടാണ് സിപിഎം പഠിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
Read Also: പാട്ടിനെ കുറിച്ച് നല്ല അറിവുണ്ട്, പക്ഷേ പാടില്ല; മമ്മൂട്ടിയുടെ സംഗീത ആസ്വാദനത്തെക്കുറിച്ച് പിഷാരടി
വട്ടിയൂർക്കാവിൽ ബിജെപി-സിപിഎം ധാരണയുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് പറഞ്ഞു. വോട്ട് കച്ചവടം നടത്തേണ്ട ആവശ്യം എൽഡിഎഫിനില്ലെന്നും തന്നെ പലരും വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും വി.കെ.പ്രശാന്ത് പറഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങളുമായി മൂന്ന് മുന്നണികളും പ്രചാരണ രംഗം ചൂടുപിടിപ്പിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 21 നാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.