scorecardresearch

മസാല ബോണ്ട്: നിയമസഭയില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

മസാല ബോണ്ട് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.ശബരീനാഥ് ആരോപിച്ചു

മസാല ബോണ്ട് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.ശബരീനാഥ് ആരോപിച്ചു

author-image
WebDesk
New Update
Masala bond, മസാല ബോണ്ട്, kerala assembly, കേരള നിയമസഭ, opposition, പ്രതിപക്ഷം, ramesh chennithala, രമേശ് ചെന്നിത്തല, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭയില്‍ മസാല ബോണ്ട് ചർച്ച ചെയ്യാമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം സഭയെ അറി‍യിച്ചത്. മസാല ബോണ്ടിലെ വ്യവസ്ഥകള്‍ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

Advertisment

മസാല ബോണ്ട് സർക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കെ.ശബരീനാഥ് ആരോപിച്ചു. ബോണ്ട് സംബന്ധിച്ച് ദുരൂഹതയും അവ്യക്തതയും ഉണ്ട്. എസ്എൻസി ലാവ്‌ലിനുമായി ബന്ധമുള്ള പ്രമുഖ ഗ്ലോബൽ ഫണ്ടിങ് സ്ഥാപനം സിഡിപിക്യുവുമായി നടത്തിയ വഴിവിട്ട ഇടപാടാണിത്. അവിഹിത ലാഭം ഉണ്ടാക്കാനായി ഏർപ്പെട്ട ഇടപാടാണെന്നും ശബരീനാഥ് ആരോപിച്ചു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. കിഫ്ബി പദ്ധതികള്‍ക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു.

Read More: ‘കേരളത്തിന്റെ ഭരണാധികാരിയും ചോര്‍ ഹേ’; മസാല ബോണ്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല

വായ്പക്ക് ഇടാക്കുന്ന 9.723 ശതമാനം പലിശ എന്നത് കൂടിയ നിരക്കാണ്. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും. 2150 കോടി രൂപ ഏഴ് വർഷം കൊണ്ട് അടച്ച് തീരുമ്പോൾ ആയിരത്തോളം കോടി രൂപ പലിശ ഇനത്തിൽ നൽകേണ്ടി വരും. വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വായ്പകൾക്ക് സാധാരണ ചെറിയ പലിശ നിരക്കാണുള്ളതെന്നും പ്രതിപക്ഷം ആരോപിച്ചു. സം​സ്ഥാ​ന​ത്തെ പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ​ണം സ​മാ​ഹ​രി​ക്കാ​നാ​ണ് കി​ഫ്ബി (കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍വെസ്റ്റ്മെന്‍റ്​​ ഫ​ണ്ട് ബോ​ര്‍ഡ്) മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി​യ​ത്. ഇ​ന്ത്യ​ന്‍ ക​റ​ന്‍സി​യി​ല്‍ വി​ദേ​ശ ​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​റ​ക്കു​ന്ന ബോ​ണ്ടി​നാ​ണ് മ​സാ​ല ബോ​ണ്ട് എ​ന്ന് പ​റ​യു​ന്ന​ത്. ഇ​ന്ത്യ​ന്‍ രൂ​പ​യും വി​ദേ​ശ ക​റ​ന്‍സി​യും ത​മ്മി​ലെ വി​നി​മ​യ​മൂ​ല്യം മാ​റു​ന്ന​ത് ബോ​ണ്ട് ഇ​റ​ക്കു​ന്ന ക​മ്പ​നി​യെ അ​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തെ ബാ​ധി​ക്കി​ല്ല എ​ന്ന​താ​ണ് നേ​ട്ടം.

Kerala Assembly Pinarayi Vijayan Ramesh Chennithala Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: