scorecardresearch

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയന്‍

കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങല്‍ ലഭ്യമായിട്ടില്ല

കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങല്‍ ലഭ്യമായിട്ടില്ല

author-image
WebDesk
New Update
Pinarayi Vijayan, Narendra Modi

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് ഉപഹാരം സമ്മാനിച്ചു. കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദാംശങ്ങല്‍ ലഭ്യമായിട്ടില്ല.

Advertisment

കെ റെയിലിന്റെ അനുമതി വേഗത്തിലാക്കുക, ബഫർസോണിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുക, വായ്പാ പരിധി ഉയർത്തുക എന്നതടക്കമുള്ള വിഷയങ്ങൾ മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്ന് വിവരങ്ങള്‍ വന്നിരുന്നു. കെ റെയിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

അന്ന് സാങ്കേതിക തടസങ്ങൾ പരിഹരിക്കണമെന്ന നിർദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. അതുകഴിഞ്ഞാൽ പദ്ധതി വേഗത്തിൽ നടപ്പിലാക്കാനുള്ള അനുമതി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിരുന്നു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്നലെയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയത്. ഇന്ന് നടക്കുന്ന സിപിഎം പോളിറ്റ് ബ്യൂറൊ യോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കു. ഇന്നും നാളെയുമായാണ് പിബി.

Advertisment

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് പിബി ചേരുന്നു. പദവികള്‍ ഒഴിയാന്‍ ഇപി സന്നദ്ധത അറിയിച്ചതായും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

Narendra Modi Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: