scorecardresearch

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ; പ്രതിഷേധിക്കാൻ പ്രതിപക്ഷം

സ്വപ്ന സുരേഷിന്റെ വെളുപ്പടുത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം ഇന്നും തുടരും

സ്വപ്ന സുരേഷിന്റെ വെളുപ്പടുത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം ഇന്നും തുടരും

author-image
WebDesk
New Update
Pinarayi Vijayan, kodiyeri Balakrishnan, CPM, Chennai Apollo hospital

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെത്തി. ഇന്നലെ രാത്രി കണ്ണൂരിൽ എത്തിയ മുഖ്യമന്ത്രി സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. നേരത്തെ പിണറായിയിലെ വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് താമസം ഗവ.ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

Advertisment

അതേസമയം, സ്വപ്ന സുരേഷിന്റെ വെളുപ്പടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. മുഖ്യമന്ത്രി ഇന്ന് തളിപ്പറമ്പ് കില ക്യാംപസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പോകുന്ന വഴിയിലും പരിപാടി നടക്കുന്ന സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്. അതിനാൽ ഐജിയുടെ മേൽനോട്ടത്തിൽ കനത്ത സുരക്ഷയായിരിക്കും മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കുക.

ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട് നടന്ന പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി കണ്ണൂരിലേക്ക് പോകും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സംഭവത്തിൽ 10 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ കോഴിക്കോട് പലയിടത്തും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു.

Read More: ഗൂഢാലോചന നടന്നത് എതിര്‍ഭാഗത്ത്; കെ ടി ജലീലിനെതിരായ രഹസ്യമൊഴി വെളിപ്പെടുത്തും: സ്വപ്‌ന സുരേഷ്

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: