/indian-express-malayalam/media/media_files/uploads/2017/04/pinarayi-chennithala.jpg)
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബോര്‍ഡില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read More: സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് മുഖ്യമന്ത്രി തന്നെ: മുല്ലപ്പള്ളി രാമചന്ദ്രന്‍
അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയില്‍ വച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ല. വിരട്ടല്‍ വേണ്ട, അതങ്ങ് മനസില്‍ വച്ചാല്‍ മതിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകേണ്ടി വരുമെന്ന രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിണറായി പറഞ്ഞ മറുപടി, ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ടതില്ലെന്നായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.