പാല: സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും അധികം വൈകാതെ അത് കാണാമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അഴിമതിക്കെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ലാവലിന്‍ കേസ് മറയാക്കിയാണ് മുല്ലപ്പള്ളി പിണറായി വിജയന് മറുപടി നല്‍കിയത്. അഴിമതിക്കാര്‍
ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പരോക്ഷമായി പരാമര്‍ശിച്ച്‌ പിണറായി വിജയന്‍ കഴിഞ്ഞദിവസം പറഞ്ഞത്.

Read Also: എല്ലാം കടുവയല്ല, ചിലത് ‘കടലാസ് പുലികൾ’; സർവേയിൽ പിഴവ്

അഴിമതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടയില്ലാ വെടിവയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലാ തിരഞ്ഞെടുപ്പില്‍ ഇതുകൊണ്ടൊന്നും എല്‍ഡിഎഫ് ജയിക്കില്ല. കേരളത്തില്‍ ആദ്യം സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ലാവലിന്‍ കേസ് തീര്‍ന്നിട്ടില്ല. സുപ്രീം കോടതി ഉടന്‍ അത് പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, അഴിമതിക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാട് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ആവർത്തിച്ചു.

ഇന്നലെ പാലായിൽ പ്രസംഗിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി അഴിമതിക്കെതിരായ നിലപാട് വ്യക്തമാക്കിയത്. അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കും. ഇത്‌ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പറഞ്ഞു.

Read Also: കേന്ദ്രമന്ത്രിക്കെതിരെ കയ്യേറ്റം: ഇടത് യൂണിയന്‍ ഓഫീസില്‍ ബിജെപി അതിക്രമം

“ചിലര്‍ക്ക് അഴിമതി കാണിക്കാനുള്ള പ്രവണതയുണ്ട്. അങ്ങനെ പ്രവണതയുള്ളവരോട് പറയുകയാണ്, മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം (ജയില്‍) കഴിക്കേണ്ടി വരും. മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം. ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ പോകുന്നില്ല. അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അങ്ങനെയുള്ള ഒരാളുടെ കഥ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട് (വി.കെ.ഇബ്രാഹിംകുഞ്ഞിനെ പരോക്ഷമായി ഉദ്ദേശിച്ച്). അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ വാക്കുകള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.