/indian-express-malayalam/media/media_files/uploads/2017/07/pinarayi-1.jpg)
തിരുവനന്തപുരം: പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്. 2016 മേയ് 25 നാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇന്നേക്ക് മൂന്ന് വര്‍ഷം പിന്നിടുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷ പരിപാടികളൊന്നും ഇല്ലാതെയാണ് പിണറായി സര്‍ക്കാര്‍ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പൂര്‍ത്തിയാകാത്തതിനാല്‍ മറ്റ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കില്ല.
Read More: ‘അത്ര മധുരിതമല്ല’; പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍
അതേസമയം, സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും മൂന്ന് വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ സാധിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുന്നു. ഒട്ടേറെ പദ്ധതികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്ന് മുഖ്യമന്ത്രി ഇന്നത്തെ പത്രങ്ങളില്‍ എഴുതിയ ലേഖനത്തില്‍ അവകാശപ്പെടുന്നു. ക്രമസമാധാനപാലനത്തിലും അഴിമതി രഹിത ഭരണത്തിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോയെന്നും പ്രളയ സമയത്തെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മ്മാണത്തിലൂടെ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 75-ാം ജന്മദിനം ആഘോഷിച്ചത്. വലിയ ആഘോഷ പരിപാടികളൊന്നും ഇല്ലാതെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനവും കടന്നുപോയത്. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ജന്മദിനവും ഇടത് സര്‍ക്കാരിന്റെ മൂന്നാം പിറന്നാളും.
Read More: ‘തോൽവിക്ക് കാരണം ശബരിമലയും’; പിണറായിയെ തള്ളി സിപിഎം
രേഖകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ജന്മദിനം 1944 മാര്‍ച്ച് 21 നാണ്. എന്നാല്‍, യഥാര്‍ഥ ജന്മദിനം 1944 മേയ് 24 ആണ്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം നേരത്തെ വെളിപ്പെടുത്തിയത്. 2016 ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു തൊട്ടുമുന്‍പാണ് യഥാര്‍ഥ ജന്മദിനം മേയ് 24 നാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. അതിനു തൊട്ടടുത്ത ദിവസമായിരുന്നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിറന്നാള്‍ ആഘോഷിക്കുന്ന ശീലം മുന്‍കാലങ്ങളില്‍ പിണറായിക്കില്ല. എല്ലാ ദിവസത്തെയും പോലെ ജോലികളുമായി പിറന്നാള്‍ ദിവസവും കടന്നുപോകാറാണ് പതിവ്.
അതേസമയം, തിരഞ്ഞെടുപ്പിലെ തോല്‍വി മുഖ്യമന്ത്രിയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 20 ലോക്‌സഭാ സീറ്റുകളില്‍ 19 ഇടത്തും ഇടതുമുന്നണി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.