തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമായെന്ന് സിപിഎം സെക്രട്ടേറിയറ്റ്. വിശ്വാസികളെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചുവെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആരോപിക്കുന്നു. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണത്തിനു പുറമേ രാഹുല്‍ എഫക്ട് അടക്കമുള്ള മറ്റു കാരണങ്ങളും തിരിച്ചടിക്കു കാരണമായെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളിക്കൊണ്ടാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി തിരുത്തുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
‘ബി.ജെ.പിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.ഐ(എം)ന്റെയും അംഗബലം വര്‍ദ്ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) ജനങ്ങളെ സമീപിച്ചത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകന്ന അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. എന്നാല്‍, ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ്സിനേ കഴിയൂയെന്ന ചിന്തയിലാണ് വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന് ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ടായി.
Read More: Kerala Lok Sabha Election 2019 Results: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
അതോടൊപ്പം ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നാണ് . ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും സിപിഎം അറിയിച്ചു.

ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും യോഗത്തിന് ശേഷം അറിയിച്ചു. ഹിന്ദുവോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടമായെന്നും അതിന് ശബരിമലയും കാരണമായിട്ടുണ്ടാകാമെന്നാണ് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സിപിഐയും വിശദമായി ചര്‍ച്ച ചെയ്യും.ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി കേന്ദ്രീകരിച്ചതാണ് പരാജയ കാരണം. ഇതായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യവിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോടിയേരി ബാലകൃഷണന് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മറ്റുകാരണങ്ങളും ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും സര്‍ക്കാര്‍ വിരുദ്ധ വികാരവും പരാജയകാരണമായോയെന്നും സിപിഎം പരിശോധിക്കും. 30,31 തീയതികളില്‍ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. അതിനുശേഷം ജില്ലാ കമ്മിറ്റികള്‍ ചേരാനും നിര്‍ദേശമുണ്ട്. സ്ഥാനാര്‍ഥികളില്‍ നിന്നും പാര്‍ട്ടി വിശദാംശങ്ങള്‍ തേടും. ഇന്നു ചേര്‍ന്ന സിപിഐ നിര്‍വാഹക സമിതിയില്‍ കാര്യമായ ചര്‍ച്ച നടന്നില്ല. തെരഞ്ഞെടുപ്പ് അവലോകനത്തിന് അടുത്തമാസം നേതൃയോഗങ്ങള്‍ ചേരും.