/indian-express-malayalam/media/media_files/uploads/2019/05/Modi-Pinarayi.jpg)
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടപ്പു വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവര്‍ത്തകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തമതാല്പര്യത്തിനു വേണ്ടി അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തനായാണ് നരേന്ദ്ര മോദിയും എന്‍ഡിഎയും വീണ്ടും അധികാരത്തിലെത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മോദി തരംഗം അലയടിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 543 അംഗങ്ങളുള്ള ലോക്‌സഭയില്‍ 343 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. ബിജെപിക്ക് മാത്രം 300 സീറ്റാണ് നേടാന്‍ സാധിച്ചത്.
ഇതോടെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കി. 1984ല്‍ കേവല ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുള്ള ആദ്യ ഒറ്റക്കക്ഷിയും ബിജെപി തന്നെ. ഉത്തര്‍പ്രദേശിലേയും ബംഗാളിലേയും പ്രതിപക്ഷ പാര്‍ട്ടികളുടെ സംഖ്യത്തേയും മറികടന്നാണ് ബിജെപി അധികാരത്തിലെത്തുന്നത്.
രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്. 17 കോടിയിൽ നിന്നും 22 കോടിയായാണ് ബിജെപിയുടെ വോട്ട് വർധിച്ചത്.
Read More: രണ്ടാമനാകാന്‍ അമിത് ഷായോ?; കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് സൂചന
കേരളത്തിലും പഞ്ചാബിലും ഒഴികെ മറ്റൊരിടത്തും മികച്ച പ്രകടനം കാഴ് വയ്ക്കാൻ കോൺഗ്രസിനായില്ല. രാഹുല്‍ ഗാന്ധിയെ സ്വന്തം മണ്ഡലമായ അമേഠിയില്‍ തന്നെ പരാജയപ്പെടുത്തിയാണ് ബിജെപി രണ്ടാം വരവ് ആഘോഷിക്കുന്നത്.
കേരളത്തിൽ 20 ലോക് സഭാ സീറ്റുകളിൽ 19 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചപ്പോൾ ഒരു സീറ്റ് മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ 10474 വോട്ടുകൾക്ക് പിന്നിലാക്കി എ.എം ആരിഫാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വിജയിച്ചത്. അതേസമയം ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും നേടാനായില്ല.
രാജ്യത്ത് 543 ലോക്‌സഭ മണ്ഡലങ്ങളിലായി 8,000 സ്ഥാനാര്‍ത്ഥികളാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഏഴ് ഘട്ടങ്ങളിലായി 66.88 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.