scorecardresearch

സി.എം.ആര്‍.എല്ലിനായി ഇടപെട്ടു, മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴൽനാടൻ

"പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തും. നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ല. പരസ്യ സംവാദത്തിന് പി. രാജീവിനെയും എം.ബി. രാജേഷിനെയും വെല്ലുവിളിക്കുന്നു," കുഴൽനാടൻ പറഞ്ഞു.

"പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തും. നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ല. പരസ്യ സംവാദത്തിന് പി. രാജീവിനെയും എം.ബി. രാജേഷിനെയും വെല്ലുവിളിക്കുന്നു," കുഴൽനാടൻ പറഞ്ഞു.

author-image
WebDesk
New Update
Mathew Kuzhalnadan | congress MLA

ഫൊട്ടോ: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: സി.എം.ആര്‍.എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടൻ. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സി.എം.ആര്‍.എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സി.എം.ആര്‍.എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

Advertisment

"സി.എം.ആര്‍.എല്ലിനെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തുവിട്ടിട്ടും സർക്കാർ മറുപടി നൽകുന്നില്ല. തോട്ടപ്പള്ളിയിലെ ഖനനം സി.എം.ആര്‍.എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40,000 കോടി രൂപയുടെ മണൽ ഖനനം ചെയ്തു. തോട്ടപ്പള്ളിയിൽ സി.എം.ആര്‍.എൽ പ്രമോട്ടറായ കെ.ആർ.ഇ.എം.എൽ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂപരിഷ്ക്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എം.എൽ സംസ്ഥാന സർക്കാരിനെ സമീപിച്ചു," എം.എൽ.എ പറഞ്ഞു.

"ആദ്യം റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നൽകി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സി.എം.ആര്‍.എൽ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാർ പദ്ധതികൾക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സി.എം.ആര്‍.എൽ അപേക്ഷ നൽകി. ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂൺ 15ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാൻ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണ്," മാത്യു പറഞ്ഞു.

എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. "പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തും. നിയമസഭയിൽ പോലും പ്രശ്നം ഉന്നയിക്കാൻ അവസരം നൽകുന്നില്ല. പരസ്യ സംവാദത്തിന് പി. രാജീവിനെയും എം.ബി. രാജേഷിനെയും വെല്ലുവിളിക്കുന്നു," മാത്യു കുഴൽനാടൻ പറഞ്ഞു.

Read More

Advertisment
Pinarayi Vijayan Veena vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: