/indian-express-malayalam/media/media_files/uploads/2021/04/congres-cpm-bjp-party-flags-vote-election.jpg)
Kerala Local by-election results:
Kerala By-election results: സംസ്ഥാനത്ത് 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് ആറിടത്ത് അട്ടിമറി വിജയം. സംസ്ഥാനത്താകെ ആറ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പിയുടെ മൂന്ന് വാര്‍ഡുകളില്‍ ഉള്‍പ്പെടെ 10 എണ്ണത്തില്‍ ഇടതു മുന്നണി വിജയിച്ചു. പത്ത് സീറ്റുകൾ വീതമാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചത്. അതേസമയം, മട്ടന്നൂര്‍ നഗരസഭയിൽ കന്നിജയം നേടിയത് ഉൾപ്പെടെ മൂന്നിടത്ത് ബി.ജെ.പി ജയിച്ചു.
ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയായിരുന്നു വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. വെള്ളാറില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തു. നെടുമ്പാശ്ശേരിയിലെ കൽപക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും എല്‍.ഡി.എഫ് ബി.ജെ.പിയെ അട്ടിമറിച്ചു. സിപിഎമ്മിന്റെ ഒ. ശ്രീജല 60 വോട്ടിന് വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റിലാണ് സി.പി.എം സ്ഥാനാര്‍ത്ഥി വിജയിച്ചത്. മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ 72 വോട്ടിനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ എ. മധുസൂദനൻ ആണ് ജയിച്ചത്. കോൺഗ്രസ് സിറ്റിംഗ് സീറ്റാണ് ബി.ജെ.പി പിടിച്ചെടുത്തത്. മട്ടന്നൂർ നഗരസഭയിൽ ബി.ജെ.പിയുടെ ആദ്യ ജയമാണിത്.
ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജൻ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോൺഗ്രസ് അംഗം എൽ.ഡി.എഫിലേക്ക് കൂറുമാറിയതിനെ തുടർന്ന് അയോഗ്യനാക്കിയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 10 ജില്ലകളിലായി ഒരു കോർപ്പറേഷൻ നാല് മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വെള്ളാർ ഡിവിഷനിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്.
കോട്ടയ്ക്കൽ നഗരസഭയിലെ 2, 14 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. രണ്ടാം വാർഡായ ചൂണ്ടയിൽ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി വി.പി. നഷ്‌വ ശാഹിദും (മുസ്‌ലിം ലീഗ്), ഈസ്റ്റ് വില്ലൂർ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി അടാട്ടിൽ ഷഹാന ഷഹീറും (മുസ്‌ലിം ലീഗ്) ജയിച്ചു.
Read More
- ആറ്റുകാൽ പൊങ്കാല: ഞായറാഴ്ച മൂന്നു സ്പെഷ്യൽ ട്രെയിനുകൾ, 11 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ
- കേരളത്തിന് 13,600 കോടിയുടെ വായ്പാനുമതി നൽകാൻ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം
- സംസ്ഥാനത്ത് താപനില കുതിച്ചുയരും; 6 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
- ടി.പി. വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി; ഹൈക്കോടതിയുടെ നിർണായക വിധി പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.