/indian-express-malayalam/media/media_files/uploads/2021/04/Kerala-High-Court-1.jpg)
കൊച്ചി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് വേണ്ടി ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഡ്രഗ് കൺട്രോളർ ജനറലും മൂന്നു ദിവസത്തിനകം ഹൈക്കോടതിയിൽ വിശദീകരണം നൽകണം. കണ്ണുർ സ്വദേശിയായ അഭിഭാഷകൻ ജി.കെ. ഗോപകുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമായ എ.രാജ വിജയരാഘവനും എം.ആർ.അനിതയും അടങ്ങുന്ന ബെഞ്ച് ഇന്ന് പരിഗണിച്ചത്. വാക്സിൻ നിർമാണത്തിന് സൗകര്യങ്ങളുള്ള ഉൽപാദകർക്ക് നിർമാണത്തിന് സമയബന്ധിത ലൈസൻസ് നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
Read Also: ‘ആധുനിക കേരളത്തിന്റെ ചരിത്രം’; ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം
സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും മാത്രമാണ് നിലവിൽ ഇന്ത്യയിലെ വാക്സിൻ നിർമാതാക്കളെന്നും അടിയന്തര സാഹചര്യം നേരിടുന്നതിന് ബൗദ്ധിക സ്വത്തവകാശത്തിൻ്റെ പരിമിതിയും രാജ്യാന്തര നിയമങ്ങളുടെ വിലക്കും മറികടന്ന് ഉൽപ്പാദനം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
രാജ്യത്തിന് ആവശ്യമായ വാക്സിൻ ഉൽപ്പാദനം നടത്താൻ ഈ കമ്പനികൾക്ക് മാത്രമായി കഴിയില്ലെന്നും ഹർജിക്കാർ ഹർജിയിൽ ബോധിപ്പിച്ചു. കേസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us