/indian-express-malayalam/media/media_files/uploads/2019/09/periya-murder.jpg)
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കും. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ട കേസ് സിബിഐയ്‌ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്‌തില്ല. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ നാലാഴ്‌ചയ്‌ക്കകം മറുപടി നൽകണം. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടുള്ള ഹെെക്കോടതി സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് നേരത്തെ ശരിവച്ചിരുന്നു. എന്നാൽ, ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഹെെക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Read Also: ഭാരത് ബന്ദ്: രാജ്യമെമ്പാടും പ്രക്ഷോഭം, റെയിൽ-റോഡ് ഉപരോധിച്ച് കർഷകർ
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിടുകയായിരുന്നു. എന്നാല്‍, കേസിലെ കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് നടപടി ഡിവിഷന്‍ ബഞ്ച് തള്ളി. കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഓഗസ്റ്റ് 25 ലെ ഉത്തരവ്.
അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. കൊല്ലപ്പെട്ട യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടി, സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ അന്വേഷണത്തിനു ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ഉത്തരവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.