/indian-express-malayalam/media/media_files/2025/06/09/5tCqCcGO6abdXJHQ0aQv.jpg)
കൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരൽ അടിഞ്ഞു
Cargo Ship Accident: കൊല്ലം: കൊല്ലം ആലപ്പാട് തീരത്ത് ബാരൽ അടിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്. അറബിക്കടലിൽ തീപ്പിടച്ച വാൻഹായ് 503 കപ്പലിൽ നിന്നുള്ള ബാരലാകാമെന്നാണ് സംശയം.
Also Read:തീപ്പിടുത്തമുണ്ടായ ചരക്കുകപ്പൽ ദൂരത്തേക്ക് വലിച്ചുമാറ്റാൻ ശ്രമം തുടങ്ങി
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കസ്റ്റംസിന്റെ അനുമതി ലഭിച്ചാൽ മാത്രമെ തുടർനടപടികളിലേക്ക് കടക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴിഞ്ഞ ബാരൽ ആണെന്നാണ് പ്രാഥമിക നിഗമനം.
Also Read:അതിതീവ്ര മഴ; എട്ട് ജില്ലകളിൽ നാളെ അവധി, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം
കപ്പലിൽ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.
Also Read:നിലമ്പൂരിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി
കപ്പലിൽ നിന്ന് വീണതായി സംശയിക്കുന്ന വസ്തുകളിൽ സ്പർശിക്കരുതെന്ന് നിർദേശമുണ്ട്. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. വസ്തുക്കൾ കണ്ടാലുടൻ 112 ൽ വിളിച്ചറിയിക്കണമെന്നുമായിരുന്നു നിർദേശം. കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹായ് 503 ന് ജൂൺ 9 ന് ഉച്ചയോടെയായിരുന്നു തീപിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലായിരുന്നു സംഭവം.
Read More
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിതീവ്ര മഴ, ജാഗ്രതാ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.