scorecardresearch

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ അപേക്ഷയില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി

ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു

ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു

author-image
WebDesk
New Update
Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: പാലാരിവട്ടം അഴിമതി കേസില്‍ ഗവര്‍ണറുടെ ഇടപെടല്‍. മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമോപദേശം തേടി. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു.

Advertisment

അഴിമതി നിരോധന നിയമപ്രകാരമാണിത്. ഈ അപേക്ഷയിലാണ് ഗവര്‍ണര്‍ ഇപ്പോള്‍ നിയമോപദേശം തേടിയിരിക്കുന്നത്.  എജിയോട് രാജ്‌ഭവനിലെത്തി കാണാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്.

Read Also: ട്വന്റി 20 ഗംഭീരമാകട്ടെ; കോഹ്‌ലിയെ ചേര്‍ത്തുപിടിച്ച് അനുഷ്‌ക പറയുന്നു

അഴിമതിനിരോധന നിയമപ്രകാരം ഇബ്രാഹിംകുഞ്ഞിനെതിരേ അന്വേഷണത്തിന് സർക്കാറിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം പാതിവഴിയിലായിരുന്നു. ഒക്ടോബർ 22നാണ് മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന അനുമതി തേടി വിജിലൻസ് സംഘം ആഭ്യന്തര വകുപ്പിന് കത്തയച്ചത്.

Advertisment

എന്നാൽ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ജനപ്രതിനിധിയായതിനാലാണ് മുൻ‌കൂർ അനുമതി തേടിയത്.

Udf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: