ട്വന്റി 20 ഗംഭീരമാകട്ടെ; കോഹ്‌ലിയെ ചേര്‍ത്തുപിടിച്ച് അനുഷ്‌ക പറയുന്നു

സ്വിറ്റ്‌സർലൻഡിൽ അവധി ആഘോഷിക്കുകയാണ് രണ്ടുപേരും

ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശർമയും. സ്വിറ്റ്‌സർലൻഡിൽ അവധി ആഘോഷിക്കുകയാണ് രണ്ടുപേരും. അവിടെ നിന്നാണ് ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇവരുടെ വീഡിയോ വെെറലായിട്ടുണ്ട്. മഞ്ഞുമലയിൽ നിന്നുകൊണ്ടാണ് ഇരുവരുടെയും ആശംസ. എല്ലാവർക്കും 2020 വളരെ മികച്ച വർഷമാകട്ടെ എന്ന് താരങ്ങൾ ആശംസിച്ചു.

 

View this post on Instagram

 

Happy new year from us to each and every one of you. God bless you all.

A post shared by Virat Kohli (@virat.kohli) on

നേരത്തെ വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു വിരാട് കോഹ്‌ലി ക്രിസ്‌മസ് ആഘോഷിച്ചത്. സാന്റാ ക്ലോസായി കുട്ടികൾക്കിടയിലേക്ക് എത്തിയ വിരാട് കോഹ്‌ലിയുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. കൈനിറയെ സമ്മാനവുമായെത്തിയ സാന്റാ ക്ലോസ് ആരാണെന്ന് കുട്ടികൾക്ക് ആദ്യം മനസിലായില്ല. വിരാട് കോഹ്‌ലിയാണ് സാന്റയാണെന്ന് മനസിലായപ്പോൾ കുട്ടികൾ ഓടിവന്ന് കോഹ്‌ലിയെ കെട്ടിപ്പിടിക്കുകയായിരുന്നു. മനോഹരമായ ഈ വീഡിയോ സ്റ്റാർ സ്‌പോർട്സ് ആണ് പുറത്തുവിട്ടത്.

സാന്റാ ക്ലോസിനോട് കുട്ടികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ ചോദിക്കുകയാണ്. വിരാട് കോഹ്‌ലി സാന്റാ ക്ലോസിന്റെ വേഷം ധരിച്ച് ഷെൽട്ടർ ഹോമിലെത്തി കുട്ടികൾ ചോദിച്ച സമ്മാനം അവർക്ക് നൽകുന്നു. ഓരോരുത്തരും സമ്മാനം തുറന്നു നോക്കുമ്പോൾ തങ്ങൾ സാന്രായോട് ചോദിച്ച അതേ സമ്മാനം. സമ്മാനങ്ങൾ നൽകിയശേഷം അവരോട് നിങ്ങൾക്ക് വിരാട് കോഹ്‌ലിയെ കാണണോയെന്ന് ചോദിക്കുന്നു. അതെ എന്നു കുട്ടികൾ പറയുമ്പോൾ സാന്രാ തൊപ്പിയും താടിയും അഴിച്ചുമാറ്റി. സാന്റായായെത്തിയത് കോഹ്‌ലിയാണെന്ന് മനസിലായതും സന്തോഷം അടക്കാനാവാതെ കുട്ടികൾ ഓടിവന്നു കെട്ടിപ്പിടിക്കുന്നതാണ് വീഡിയോ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Virat kohli anushka welcomes 2020 together wishes video

Next Story
എല്ലാം ആരംഭിച്ചത് ഇവിടെ വച്ചാണ്; അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യSowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, ഐഇ മലയാളം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com