scorecardresearch

പാലാരിവട്ടം മേൽപ്പാലം മാർച്ചിൽ ഉദ്ഘാടനം ചെയ്യും

പാലത്തിന്റെ ഉദ്ഘാടന തീയതി നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞു

പാലത്തിന്റെ ഉദ്ഘാടന തീയതി നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞു

author-image
WebDesk
New Update
Palarivattam, പാലാരിവട്ടം,Palarivattam Flyover, പാലാരിവട്ടം ഫ്ളെെ ഓവർ,Palarivattam Traffic,പാലാരിവട്ടം ട്രാഫിക്,Trafffic Regulations in Palarivattam, പാലാരിവട്ടം ട്രാഫിക് നിയന്ത്രണം, ie malayalam,ഐഇ മലയാളം

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ ഉദ്ഘാടനം മാർച്ചിൽ. പാലം മാർച്ച് പത്തിന് തുറന്നുകൊടുക്കാൻ സജ്ജമാകുമെന്ന് ഇ.ശ്രീധരൻ. പാലത്തിന്റെ 95 ശതമാനം ജോലികളും പൂർത്തിയാക്കി. 170 ദിവസത്തിനുള്ളിലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതെന്നും ശ്രീധരൻ പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടന തീയതി നിശ്ചയിക്കാൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ശ്രീധരൻ പറഞ്ഞു.

Advertisment

നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് കരാർ.

Read Also: സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; തലസ്ഥാനത്ത് സംഘർഷം

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം തരേണ്ടതില്ലെന്ന് ഇ.ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ മുമ്പ് നൽകിയ കരാറുകളിൽനിന്നുള്ള മിച്ചമായി 17.4 കോടി രൂപ ഉപയോഗിച്ചാണ് നിർമാണം നടത്തുന്നത്.

G Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: