/indian-express-malayalam/media/media_files/2025/01/23/qLoWufCuGDXkmzbJ8cs0.jpg)
ചിത്രം: യൂട്യൂബ്
തിരുവനന്തപുരം: മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് വരുന്നത് വ്യവസായ നിക്ഷേപമാണെന്നും, വ്യവസായ നിക്ഷേപ പദ്ധതികൾക്ക് ടെൻഡർ ആവശ്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കൃഷിക്കാരുടെ താല്പര്യം സംരക്ഷിച്ച് പദ്ധതി നടപ്പാക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
'വ്യവസായ പദ്ധതി നടപ്പാക്കാൻ ഒരു കമ്പനി സമീപിച്ചാൽ അതിന് ടെൻഡറിന്റെ ആവശ്യമില്ല. വ്യവസായ യൂണിറ്റിനായി ടാറ്റ സമീപിച്ചാൽ ടാറ്റയോട് ടെൻഡർ വിളിക്കട്ടെയെന്ന് പറയാൻ സാധിക്കുമോ? മുന്നോട്ട് വയ്ക്കുന്നത് ശരിയായ പദ്ധതിയാണോ, നമുക്ക് അഗീകരിക്കാൻ പറ്റുന്നതാണോ എന്ന് ആണ് പരിശോധിക്കുന്നത്.
അങ്ങനെയുള്ള നർദേശങ്ങൾ വന്നാൽ ഇനിയും നൽകുമെന്നതാണ് നയം. വെള്ളവുമായി ബന്ധപ്പെട്ട ആശങ്കയാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വെള്ളത്തിന് ഏതെങ്കിലും തരത്തിൽ പ്രയാസം ഉണ്ടാക്കുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കില്ല. അവിടെയുള്ള കൃഷിക്കാരുടെയും കുടുവെള്ളം ഉപയോഗിക്കുന്ന എല്ലാവരുടെയും താല്പര്യം സംരക്ഷിച്ചുകൊണ്ടണ് പദ്ധതി നടപ്പാക്കുന്നത്. ഒരാശങ്കയും ആ കാര്യത്തിൽ വേണ്ട. സംസ്ഥാനത്ത് വരുന്ന പദ്ധതി ആയിട്ടാണ് ഇതിനെ കാണേണ്ടത്,' മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട്ടെ ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്ക് വരുന്നതെന്നും 650 പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് അല്ലാതെയും തൊഴിലവസരം പദ്ധതിയിലൂടെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പിപിഇ കിറ്റ് ഇടപാടിൽ കേരളത്തിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോർട്ട് മുഖ്യമന്ത്രി തള്ളി. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിട്ടുണ്ടെന്നും, കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Read More
- വയനാട് ദുരിതാശ്വാസ നിധിയില് ലഭിച്ചത് 712 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- സ്വർണവില റെക്കോർഡ് കുതിപ്പിൽ; പവന് 60200 രൂപ
- സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു;സിഐജി റിപ്പോർട്ട്
- സംസ്ഥാനത്ത് ഇന്ന് ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
- സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
- പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട്; സംസ്ഥാനത്തിന് 10.23 കോടി അധിക ബാധ്യതയുണ്ടായെന്ന് സിഎജി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.