/indian-express-malayalam/media/media_files/uploads/2019/03/jose-k-mani.jpg)
പാലാ: തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി. വിവാദങ്ങളിൽ താൽപര്യമില്ലെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ശ്രദ്ധ നൽകുന്നതെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പി.ജെ.ജോസഫിനെ അനുനയിപ്പിക്കാൻ യുഡിഎഫ് യോഗം ഇന്ന് ചേരും. ഇന്നലെ നടക്കേണ്ടിയിരുന്ന യോഗം നേതാക്കളുടെ അസൗകര്യത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പ്രകോപനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും.
Also Read: ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ.ജോസഫ് യുഡിഎഫ് വിടണം: കോടിയേരി ബാലകൃഷ്ണൻ
കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പാലായില്‍ പ്രതികൂലമാകുമെന്ന തിരിച്ചറിവിലാണ് സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, ജോഷി ഫിലിപ്പ് എന്നിവര്‍ ജോസഫ് വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തും.
Also Read:പാലാ ഉപതിരഞ്ഞെടുപ്പ്: ജോസഫിനെ അനുനയിപ്പിക്കാൻ ഇന്ന് യോഗം
തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുമായി ഇരു മുന്നണികളും സജീവമായി കഴിഞ്ഞു. കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് ടോം മത്സരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം മൂലം പാര്‍ട്ടി ചിഹ്നം ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായി മാറിയ ജോസ് ടോമിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നമാണ് കൈതച്ച.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.