/indian-express-malayalam/media/media_files/uploads/2019/09/Pala-by-eletion-4.jpg)
പാലാ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ആവേശോജ്വല കലാശക്കൊട്ട്. പരസ്യ പ്രചാരണം വൈകിട്ടോടെ അവസാനിച്ചു. അടുത്ത രണ്ടുദിനം നിശബ്ദപ്രചാരണം. തിങ്കളാഴ്ചയാണു വോട്ടെടുപ്പ്.
ഇരു മുന്നണികളുടെയും അവസാന ഘട്ട പ്രചാരണ പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പ്രചാരണ കൊട്ടിക്കലാശം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച് ടൗണ്‍ഹാളിനു സമീപം സമാപിച്ചു.
എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കൊട്ടിക്കലാശം ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ആരംഭിച്ചത്. ളാലം പാലം വരെയായിരുന്നു പ്രചാരണം. ശ്രീനാരായണ ഗുരു സമാധിയായതിനാലാണ് കൊട്ടിക്കലാശം ശനിയാഴ്ച നടത്താതെ ഇന്നത്തേക്കു മാറ്റാന്‍ മൂന്നു മുന്നണികളും തീരുമാനമെടുത്തത്.
ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും കിഫ് ബിയും എടുത്തുകാണിച്ചായിരുന്നു യുഡിഎഫിന്റെ പ്രചാരണം. അതേസമയം, പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്. തിരിച്ചടിച്ചത്. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് സംസ്ഥാന സര്‍ക്കാരിനെന്ന് പിണറായി വിജയനടക്കം കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
Read Also:പാലാരിവട്ടം പാലം അഴിമതി; വി.കെ.ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിനെ പരോക്ഷമായി ഉദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ നിര്‍ണായകമാണ്. അഴിമതിക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുകയായിരുന്നു പിണറായി വിജയന്‍. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.