scorecardresearch

പി സതീദേവി വനിതാ കമ്മിഷൻ അധ്യക്ഷ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

സതീദേവിയെ വനിതാ കമ്മീഷനായി നിയമിക്കുന്ന കാര്യത്തിൽ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു

സതീദേവിയെ വനിതാ കമ്മീഷനായി നിയമിക്കുന്ന കാര്യത്തിൽ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു

author-image
WebDesk
New Update
സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യം: വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. പി സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് സതീദേവി ചുമതലയേൽക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് സതീദേവി. 2004 മുതൽ 2009 വരെ വടകരയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

Advertisment

സതീദേവിയെ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിക്കുന്ന കാര്യത്തിൽ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു. ഓഗസ്റ്റിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മിഷൻ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുത്തിരുന്നതായാണ് വിവരം.

എംസി ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടർന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്.

Read Also: ഓണ്‍ലൈന്‍ ഗെയിമിങ്: അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍

Advertisment
Kerala Womens Commission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: