scorecardresearch

'ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് നടക്കരുത്'; പി.കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച് പി ജയരാജന്‍

ധ​ര്‍​മ​ശാ​ല​യി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം

ധ​ര്‍​മ​ശാ​ല​യി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം

author-image
WebDesk
New Update
'ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് നടക്കരുത്'; പി.കെ ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച് പി ജയരാജന്‍

ക​ണ്ണൂ​ര്‍: വ്യ​വ​സാ​യി സാ​ജ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ശ്യാ​മ​ള​യെ വി​മ​ര്‍​ശി​ച്ച് സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ൻ. വേ​ണ്ട വി​ധ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ചെ​യ​ർ​പേ​ഴ്സ​ണു സാ​ധി​ച്ചി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​ത്തി മു​ന്നോ​ട്ടു പോ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും പി.​കെ. ശ്യാ​മ​ള വേ​ദി​യി​ലി​രി​ക്കെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ധ​ര്‍​മ​ശാ​ല​യി​ല്‍ സി​പി​എം സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ലാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം.

Advertisment

Read More: വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമള രാജിവച്ചു

ആന്തൂരിലെ പ്രവാസിവ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനുമയർന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്. 'കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഉദ്യോഗസ്ഥർക്കാണ് പൂർണഅധികാരം. ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഒരു ഇടപെടലും നടത്താനാകില്ല. എന്നാൽ ഉദ്യോഗസ്ഥർ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികൾ ചെയ്യേണ്ടതെന്നും ജയരാജൻ പറഞ്ഞു.

ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക്ക് വീ​ഴ്ച പ​റ്റി. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി നി​ഷേ​ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചു​വെ​ന്ന് പാ​ർ​ട്ടി​ക്ക് മ​ന​സി​ലാ​യി. അ​ത് മ​റി​ക​ട​ന്നു കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ചെ​യ​ർ​പേ​ഴ്സ​ണോ​ട് നി​ർ​ദേ​ശി​ച്ചു​വെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന പാ​ർ​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി​യി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി പാ​ർ​ട്ടി കൈ​ക്കൊ​ള്ളു​മെ​ന്നും പി.​ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി.

P Jayarajan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: