scorecardresearch

കുറ്റ്യാടി പീഡനം: നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; എല്ലാ കേസുകളിലും നടപടിയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറഞ്ഞെന്നും വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിൽ 2016ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020ല്‍ ഇത് 12,659 ആയി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറഞ്ഞെന്നും വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിൽ 2016ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020ല്‍ ഇത് 12,659 ആയി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
kerala legislative assembly, kerala govt, ie malayalam

തിരുവനന്തപുരം: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി. റോജി എം.ജോണാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.

Advertisment

ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്ന് റോജി എം.ജോൺ വിമർശിച്ചു. കേരളത്തിലെ സ്ഥിതി അതി ഗൗരവകരമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനിടയിൽ മൂന്ന് കൂട്ടബലാത്സംഗങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

എന്നാൽ അടിയന്തരപ്രമേയത്തില്‍ പറഞ്ഞിട്ടുള്ള എല്ലാ സംഭവങ്ങളിലും ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റ്യാടി സ്വദേശിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോസ്കോ നിയമത്തിലെയും, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച കൂടുതല്‍ മൊഴിയുടെ അടിസ്ഥാനത്തില്‍  പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മലപ്പുറത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് മലപ്പുറം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം വിതുരയില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത സംഭവത്തിൽ പോസ്കോ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിയെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും, കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനേഴുകാരി പീഡനത്തിനു ശേഷം പ്രസവിക്കാനിടയായ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലും കൊല്ലം കരിക്കോട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് കലര്‍ന്ന ദ്രാവകം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലൈംഗികാതിക്രമങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറഞ്ഞെന്നും വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിൽ 2016ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020ല്‍ ഇത് 12,659 ആയി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Also Read: പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; എൻഐഎയ്ക്ക് തിരിച്ചടി

2017 ല്‍ 2,003 ആയിരുന്ന ബലാത്സംഗ കേസുകളുടെ എണ്ണം 2020ല്‍ 1,880 ആയി കുറഞ്ഞെന്നും. മറ്റു പീഡന കേസുകള്‍ 2017ല്‍ 4,413 ആയിരുന്നത് 2020 ല്‍ 3,890 ആയി കുറഞ്ഞെന്നും സ്ത്രീധന പീഡനത്തെതുടര്‍ന്നുള്ള മരണം 2017ല്‍ 12 ആയിരുന്നത് 2020 ല്‍ 6 ആയി കുറഞ്ഞെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യയിലെ ചില സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട് കേരളത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുവെന്നാണ് ആരോപണം. കേരളീയ സമൂഹത്തെ അറിയാതെ നടത്തിയിട്ടുള്ള ഈ പരാമര്‍ശം ആരെ വെള്ളപൂശാനുള്ളതാണെന്നത് പ്രമേതവതാരകന്‍ തന്നെ ആലോചിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുകയും ആവശ്യമായ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തിട്ടുള്ളതിനാൽ ഇക്കാര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി പറഞ്ഞു.

Rape Cases Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: