/indian-express-malayalam/media/media_files/uploads/2019/11/congress.jpg)
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കെഎസ്‌യു മാർച്ചിനിടെയുണ്ടായ ഷാഫി പറമ്പിൽ എംഎൽഎയ്ക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ഉയർത്തി. കെഎസ്‍യു മാര്‍ച്ചില്‍ എംഎല്‍എയെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
പൊലീസ് മർദനത്തെക്കുറിച്ച് സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ടി.ബല്‍റാം എംഎല്‍എ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേളയുടെ തുടക്കം മുതൽ സഭയിൽ പ്രതിപക്ഷ ബഹളമായിരുന്നു. ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. സ്പീക്കർ ഇത് നിരസിച്ചതോടെ ചോദ്യോത്തരവേളയോട് പ്രതിപക്ഷം നിസഹകരിച്ചു.
Read More: സ്‌പീക്കര്‍ക്ക് ഫ്‌ളൈയിങ് കിസ് നല്‍കി കോണ്‍ഗ്രസ് എംഎല്‍എ; കാരണം ഇതാണ്
പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഷാഫിയുടെ ചോരപുരണ്ട വസ്ത്രം ഉയര്‍ത്തിക്കാട്ടി ബഹളംവച്ചു. അൻവര്‍ സാദത്ത് എംഎല്‍എയാണ് ഷാഫിയുടെ വസ്ത്രവുമായി നിയമസഭയിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭാ നടപടികൾ തുടരവേ ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ എന്നിവർ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചു.
ഇതേ തുടര്‍ന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭനിർത്തിവച്ച് ഡയസിൽ നിന്ന് ചേംബറിലേക്ക് പോയി. സഭ വീണ്ടും ആരംഭിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതോടെ സഭാ നടപടികൾ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.