ഭുവനേശ്വര്‍: നിയമസഭയില്‍ ചിരി പടര്‍ത്തി കോണ്‍ഗ്രസ് എംഎല്‍എ. സ്‌പീക്കര്‍ക്ക് ഫ്‌ളൈയിങ് കിസ് നല്‍കിയാണ് കോണ്‍ഗ്രസ് എംഎല്‍എ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ താരാപ്രസാദ് ബഹനിപതിയാണ് ഒഡിഷ നിയമസഭാ സ്‌പീക്കര്‍ എസ്.എന്‍.പാട്രോയ്ക്ക് ഫ്‌ളൈയിങ് കിസ് നല്‍കിയത്.
തന്റെ നിയമസഭാ മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സമയം അനുവദിച്ചതിലുള്ള സന്തോഷസൂചകമായാണ് താന്‍ സ്‌പീക്കര്‍ക്ക് ഫ്‌ളൈയിങ് കിസ് നല്‍കിയതെന്ന് താരാപ്രസാദ് പറയുന്നു. സ്‌പീക്കറെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുകയാണ് താന്‍ ചെയ്തതെന്നും ജയ്‌പൂർ എംഎല്‍എയായ താരാപ്രസാദ് പിന്നീട് പറഞ്ഞു.
Read Also: ലെെംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ
“സ്‌പീക്കര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ നിയോകമണ്ഡലത്തിലെ പിന്നാക്ക വിഭാഗ മേഖലയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും അതില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്തു. അതിനോടുള്ള നന്ദിയാണ് ഫ്‌ളൈയിങ് കിസ്. നിയമസഭയിലെ 147 അംഗങ്ങളില്‍നിന്ന് ആദ്യത്തെ ചോദ്യം ഉന്നയിക്കാന്‍ എനിക്കാണ് സ്‌പീക്കര്‍ അവസരം നല്‍കിയത്. അതില്‍ ഞാന്‍ സ്‌പീക്കറോട് കടപ്പെട്ടിരിക്കുന്നു.” ബഹനിപതി മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എയുടെ ഫ്‌ളൈയിങ് കിസില്‍ താന്‍ സന്തുഷ്ടനാണെന്നാണ് സ്‌പീക്കറുടെ പ്രതികരണം.