scorecardresearch

നാര്‍ക്കോട്ടിക് ജിഹാദ്: സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു, ഇടപെടല്‍ വേണമെന്ന് വി. ഡി.സതീശന്‍

ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

ഗൗരവമായ ആരോപണങ്ങള്‍ സഭ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കില്‍ പൊലീസ് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Lokayuktha Ordinance, VD Satheeshan

ഫയൽ ചിത്രം

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍. "രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാറിന്റെ ശ്രമമാണ് നിലവില്‍ നടക്കുന്നത്. ഇത്തരം പ്രവണതകള്‍ക്ക് ആരും വഴങ്ങരുത്. ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷം വളര്‍ത്താനുള്ള സജീവമായ ശ്രമം ഉണ്ടായിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വെറും നോക്കുകുത്തിയായി നില്‍ക്കുകയാണ്," സതീശന്‍ പറഞ്ഞു.

Advertisment

"സഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഗൗരവതരമായ ആരോപണങ്ങള്‍ ആണെങ്കില്‍ പൊലീസ് അന്വേഷിക്കണം. തെളിവുകള്‍ കൈവശം ഉണ്ടെങ്കില്‍ അത് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. ആരോപണങ്ങളില്‍ വസ്തുത ഉണ്ടെങ്കില്‍ അത് പൊതു സമൂഹത്തെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്," സതീശന്‍ അഭിപ്രായപ്പെട്ടു.

ബിഷപ്പിന്റെ പ്രസ്താവനയില്‍ സിപിഎമ്മിന്റെ നിലപാടിനേയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. "സിപിഎമ്മിന് ഈ വിഷയത്തിലൊരു നയമില്ല. തമ്മില്‍ അടിക്കുന്നവര്‍ അടിച്ചോട്ടെ എന്നാണ് അജണ്ടയെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം," സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ കക്ഷി ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിന് പിന്തുണയുമായി കെ. സുരേന്ദ്രന്‍; സംഘപരിവാറിന് മുരളീധരന്റെ വിമര്‍ശനം

Advertisment
Love Jihad Vd Satheeshan Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: