scorecardresearch

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാർഡ് ഉടമകൾ ഇനി റേഷൻ കടകളിൽ പോയാൽ മതി

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാർഡ് ഉടമകൾ ഇനി റേഷൻ കടകളിൽ പോയാൽ മതി

author-image
WebDesk
New Update
Face Recognition Ration Shop

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ അവസരം

തിരുവനന്തപുരം:റേഷൻ കാർഡുകളിലെ തെറ്റു തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവിൽ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബർ 15 വരെ പദ്ധതി നീണ്ടു നിൽക്കും.

Advertisment

തെറ്റു തിരുത്താനും മാറ്റം വരുത്താനും കാർഡ് ഉടമകൾ ഇനി റേഷൻ കടകളിൽ പോയാൽ മതി. റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും പുതുതായി ആധാർ നമ്പർ ചേർക്കാനും അവസരമുണ്ട്. കാർഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റം (ആർസിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങൾ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷൻ കടകളിൽ ഇതിനായി പ്രത്യേക പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.

റേഷൻ കടകൾക്ക് മുന്നിൽ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്തി നൽകും. പാചക വാതക കണക്ഷൻ, വൈദ്യുതി കണക്ഷൻ വിവരങ്ങളും ചേർക്കാം. മതിയായ രേഖകൾക്കൊപ്പം വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ, അന്ത്യോദയ അന്നയോജന കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.ഡിസംബർ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകൾ തിരുത്തും. ബുക്ക് രൂപത്തിലെ കാർഡുകൾ മാറ്റി സ്മാർട്ട് കാർഡുകളാക്കുന്നതിനു മുൻപു വിവരങ്ങൾ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.

Advertisment

മുൻഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവർക്ക് ഈ അവസരം വിനിയോഗിക്കാം. കാർഡിലെ തെറ്റുകൾ തിരുത്തിയാൽ ഇവർക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകൾ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ ലോഗിൻ മുഖേന വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

Read More

Ration Shop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: