/indian-express-malayalam/media/media_files/uploads/2018/12/child-death-baby-759-005.jpg)
കൊച്ചി: കേരളം കൈകോർത്ത് നിന്ന് മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്റെ ശസ്ത്രക്രിയ അവസാനിച്ചു. രാവിലെ 9 മണിയോടുകൂടി തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് നാലുമണിയോടുകൂടിയാണ് അവസാനിച്ചത്. Cardio-pulmonary Bypass ലൂടെയാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഹൃദയവാൽവ് സങ്കോചം ശരിയാക്കുകയും ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകൾ തിരുത്തുകയും ചെയ്തു.
അടുത്ത 48 മണിക്കൂർ നിർണായക സമയമായി ഡോക്ടർമാർ വിലയിരുത്തുന്നു. കാർഡിയോ pulmonary ബൈപാസിൽ നിന്നും റിക്കവറി ചെയ്യുന്നതിനുള്ള സമയമാണിത്. ഈ കാലയളവിൽ കുഞ്ഞ് ഐസിയുവിൽ ആയിരിക്കും. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിച്ചുകൊണ്ട് ഇരിക്കും.
Read: ജീവനിലേക്കുള്ള ‘അതിവേഗം’; സംഭവബഹുലം ഈ യാത്ര
കഴിഞ്ഞ ദിവസമാണ് മംഗലാപുരത്ത് നിന്നും 18 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പൊതുജനങ്ങളുടെ വലിയ സഹകരണം ലഭിച്ചതോടെയാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ കുട്ടിയെ എത്തിക്കാൻ സാധിച്ചത്. സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയാണ് രക്ഷാദൗത്യം ലക്ഷ്യം പൂർത്തികരിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us