scorecardresearch

നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

കേസ് പിൻവലിക്കാൻ പരാതിക്കാരി തയാറായതോടെയാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്

കേസ് പിൻവലിക്കാൻ പരാതിക്കാരി തയാറായതോടെയാണ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
Sreenath Bhasi, Sreenath Bhasi police case

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് അവതാരകയെ അസഭ്യം പറഞ്ഞെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി തൽക്കാലത്തേക്കു സ്റ്റേ ചെയ്തു. എഫ് ഐ ആർ റദ്ദാക്കണമെന്ന നടന്റെ അപേക്ഷയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തികന്റെ താൽക്കാലിക ഉത്തരവ്.

Advertisment

നടൻ ക്ഷമാപണം നടത്തിയതിനാൽ പരാതി പിൻവലിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചതായി പതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

സംഭവത്തില്‍ അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും സിനിമാ നിർമ്മാതാക്കളുടെ സംഘടന വിളിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്തിരുന്നു. തെറ്റ് പറ്റിയതായും പ്രത്യേക മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞുപോയതാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞത്. അവതാരകയോട് ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് കേസ് പിൻവലിക്കാൻ അവതാരക തയ്യാറായത്.

Advertisment

ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഈ മാസം 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് അവതാരകയുടെ പരാതി. കൊച്ചിയില്‍ 'ചട്ടമ്പി' എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം.

പ്രകോപനങ്ങള്‍ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരക പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് അഭിമുഖം നടന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

അതേസമയം, ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകൾ മരട് പൊലീസ് ലഹരിപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരാതി പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിഞ്ഞാൽ ശ്രീനാഥ് ഭാസിക്കെതിരായ തുടർ നടപടികളുമായി പൊലീസ് മുന്നോട്ടുപോകും. അഭിമുഖ സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോയെന്നു കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: