/indian-express-malayalam/media/media_files/uploads/2018/02/assembly-niyamasabha-new-ithupayogikkuka-647760.jpg)
File Photo
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 24-ന് നിയമസഭാ സമ്മേളനവും ചേരാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ധനബില്‍ പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. പ്രതിപക്ഷം സര്‍ക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.
ജൂലൈ മാസം 27-ന് നിയമസഭാ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നോട്ടീസ് അന്നേ ദിവസം നല്‍കിയിരുന്നു. കൂടാതെ, സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നും പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് ഉയര്‍ത്തിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്. അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനുമായുള്ള ബന്ധത്തെ ചൊല്ലിയാണ് പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്നത്.
Read Also: ബിഎസ്എന്‍എല്‍ കൊറോണ സന്ദേശം നിര്‍ത്തലാക്കിയോ? എന്താണ് സത്യം?
എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ ശ്രേയംസ് കുമാര്‍ എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫിനുവേണ്ടി മത്സരിക്കുന്നുണ്ട്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.