/indian-express-malayalam/media/media_files/uploads/2018/03/students-pune-school-7591.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ രണ്ടിന് നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു. സെപ്റ്റംബർ ആറിലേക്കാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടാം തീയതി കാസർകോട് ജില്ലയിൽ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. അതേസമയം, മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ഓഗസ്റ്റ് 26 മുതലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപരീക്ഷ ആരംഭിക്കുന്നത്. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്താനും പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. സംസ്ഥാന തല ഓണാഘോഷങ്ങളും ഇത്തവണ ഉണ്ടാകും.
Also Read: സാലറി ചലഞ്ചില്ല; ആർഭാടങ്ങൾ ഒഴിവാക്കി ഓണാഘോഷം
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ആശങ്ക നിലനിന്നിരുന്നു എന്നാൽ സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികൾ ഇത്തവണ നടത്താൻ തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയായിരുന്നു. ആർഭാടങ്ങൾ ഒഴിവാക്കി ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us