scorecardresearch

ഓണ സീസണ്‍ അടിച്ചുപൊളിച്ച് മെട്രോയും; ഓരോ മണിക്കൂറിലും ശരാശരി 8000 പേര്‍

ഇന്നലെ വൈകീട്ട് ആറിന് മെട്രോ യാത്രക്കാരുടെ എണ്ണം 64,704 ആയി

ഇന്നലെ വൈകീട്ട് ആറിന് മെട്രോ യാത്രക്കാരുടെ എണ്ണം 64,704 ആയി

author-image
WebDesk
New Update
Kochi Metro, കൊച്ചി മെട്രോ, inauguration, ഉദ്ഘാടനം, trail run, പരീക്ഷണ ഓട്ടം, maharajas college, മഹാരാജാസ് കോളേജ്, kadavanthra കടവന്ത്ര

കൊച്ചി: ഓണം ആഘോഷിച്ച് കൊച്ചി മെട്രോയും. ഓണത്തലേന്ന് മെട്രോയില്‍ യാത്ര ചെയ്യാന്‍ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്. ഓരോ മണിക്കൂറിലും ശരാശരി 8000 പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നതായാണ് കണക്ക്. റോഡിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലും കാണാറുള്ള തിരക്ക് ഇത്തവണ മെട്രോ സ്റ്റേഷനുകളിലായിരുന്നു.

Advertisment

ഇന്നലെ വൈകീട്ട് ആറിന് മെട്രോ യാത്രക്കാരുടെ എണ്ണം 64,704 ആയി. ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും അത് 72,554 ല്‍ എത്തി. ഉത്രാട തിരക്ക് പ്രകടമായത് മെട്രോ സ്റ്റേഷനിലായിരുന്നു. ആലുവ ഭാഗത്തേക്കും തൈക്കൂടം ഭാഗത്തേക്കും ഒരുപോലെ തിരക്ക് അനുഭവപ്പെട്ടു.

Read Also: കുമ്മനം മെട്രോയില്‍ കയറിയത് പോലെ ആവാതിരിക്കാനാണ് ബൈപാസ് ഉദ്ഘാടനത്തിന് വരാതിരുന്നത്: ശ്രീധരൻ പിള്ള

തൈക്കൂടത്തേക്കു പുതിയ ലൈനിൽ 14 മിനിറ്റ് ഇടവിട്ടാണു ട്രെയിനെങ്കിലും ആലുവ റൂട്ടിൽ ഇത് 7 മിനിറ്റ് ഇടവേളയിലാണ്. എന്നിട്ട് പോലും തിരക്കിന് കുറവുണ്ടായില്ല. മെട്രോ തൈക്കൂടം ലൈൻ ഉദ്ഘാടനം ചെയ്ത സെപ്റ്റംബർ മൂന്നിന് ആകെ യാത്രക്കാർ 39,936 മാത്രമായിരുന്നു. തൈക്കൂടത്തേക്കു സർവീസ് തുടങ്ങിയ ദിവസം യാത്രക്കാരുടെ എണ്ണം 65,285 ആയി. സെപ്റ്റംബർ ഏഴിലേക്ക് എത്തിയപ്പോൾ യാത്രക്കാരുടെ എണ്ണം  95,285 എന്ന നമ്പറിലേക്ക് എത്തി.

Advertisment

മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഓട്ടോറിക്ഷാ സർവീസ് കൂടി ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിയുമെന്നാണു കരുതുന്നത്. കൊച്ചി വൺ കാർഡിനും കൂടുതൽ ആവശ്യക്കാരെത്തുന്നുണ്ട്. ഇൗ മാസം 18 വരെയാണു കെഎംആർഎൽ ടിക്കറ്റ് നിരക്കിൽ പകുതി ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.

Metro Kochi Metro Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: