/indian-express-malayalam/media/media_files/uploads/2021/08/covid-india.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ച നാല് പേരുടെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. നാല് പേരുടെയും സമ്പർക്കപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും കണ്ടെത്താനും ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇന്നലെയാണ് സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.
കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനു അയക്കും. ആദ്യ രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് രണ്ട് പേര്‍. രോഗിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
യുകെയില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശിയും കോംഗോയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുമാണ് മറ്റ് രണ്ട് പുതിയ കേസുകള്‍. രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജാഗ്രത അനിവാര്യമായ സമയമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Also Read: ഒമിക്രോൺ അതിവേഗം പടരുന്നു, കേസുകൾ വർധിക്കും: ലോകാരോഗ്യ സംഘടന
അതേസമയം, കേരളത്തിലെ നാല് പേർക്ക് പുറമെ മഹാരാഷ്ട്രയിൽ നാലും തെലങ്കാനയിൽ മൂന്നും തമിഴ്‌നാട്ടിലും ബംഗാളിലും ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 73 ആയി. 50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ ഒരാഴ്ച കൊണ്ട് മാത്രം കേസുകൾ ഉയർന്നിരിക്കുന്നത്. മറ്റേത് വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരുന്നതാണ് ഒമിക്രോണെന്ന് ലോകരോഗ്യസംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us