scorecardresearch

ചക്രസ്തംഭന സമരം: വി.ഡി.സതീശന്‍ പങ്കെടുത്തില്ല; പാലക്കാട് എംപിയും പൊലീസും ഏറ്റുമുട്ടി

തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനൊപ്പമായിരുന്നു സതീശന്‍ പങ്കെടുക്കേണ്ടിയിരുന്നത്

തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനൊപ്പമായിരുന്നു സതീശന്‍ പങ്കെടുക്കേണ്ടിയിരുന്നത്

author-image
WebDesk
New Update
Congress, Congress Flag, കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ചക്രസ്തംഭന സമരത്തില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിട്ടുനിന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനൊപ്പമായിരുന്നു സതീശന്‍ പങ്കെടുക്കേണ്ടിയിരുന്നത്. നിയമസഭയിലെ തിരക്കുകള്‍ കാരണമാണ് സമരത്തിന്റെ ഭാഗമാകാന്‍ കഴിയാതെ പോയതെന്നാണ് സതീശന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എല്ലാ നേതാക്കന്മാരും പങ്കെടുക്കേണ്ടതില്ലെന്ന് കെ.സുധാകരനും വ്യക്തമാക്കി.

Advertisment

അതേസമയം, പാലാക്കാട് സമരത്തിനിടെ കോണ്‍ഗ്രസ് എംപി വി.കെ.ശ്രീകണ്ഠനും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സമരം തടഞ്ഞതാണ് പ്രകോപനം ഉണ്ടാകാന്‍ കാരണമെന്ന് വി.കെ.ശ്രീകണ്ഠന്‍ പറ‍ഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ സംഘര്‍ഷവുമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. കൂടുതല്‍ പൊലീസെത്തിയാണ് സാഹചര്യം നിയന്ത്രണ വിധേയമാക്കിയത്. സമരം ചെയ്യുന്നരെ തകര്‍ക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.മുരളീധരന്‍ എംപി കോഴിക്കോട് പറഞ്ഞു.

കൊച്ചിയില്‍ ഇന്ധനവില വര്‍ധനവിനെതിരെ വഴി തടഞ്ഞുള്ള സമരവും തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റേയും വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് പൂര്‍ണമായി ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടായി. കൊല്ലത്ത് സമരക്കാരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുചക്ര വാഹനങ്ങള്‍ കടന്ന് പോകാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്.

Advertisment

Also Read: ബിജെപി വളർച്ച നേടിയത് കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പാർട്ടിയല്ലാത്തതിനാലെന്ന് പാർട്ടി നിർവാഹക സമിതിയിൽ പ്രധാനമന്ത്രി

Petrol Price Strike Kerala Government Congress Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: