/indian-express-malayalam/media/media_files/uploads/2021/03/MGNREGA.jpg)
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. എന്നാൽ പദ്ധതിയിൽ അംഗങ്ങളായ കേരളത്തിനും ലക്ഷദ്വീപിനും അവഗണന. രണ്ടിടങ്ങളിലും വേതനം വർധിപ്പിച്ചില്ല. ഗ്രാമീണ വികസനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് മറ്റ് സംസ്ഥാനങ്ങളുടെ വേതനവര്‍ധനവിന്റെ കണക്കുകളുള്ളത്.
മേഘാലയിലാണ് ഏറ്റവും ഉയർന്ന വർധനവ്. 23 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 2020-21ൽ 203 രൂപയായിരുന്നു വേതനം. 2021-2022ൽ ഇത് 236 രൂപയായി. അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും വർധനവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 20 രൂപ വര്‍ധിപ്പിച്ചതോടെയാണ് കേരളത്തില്‍ 291 രൂപ തൊഴിലുറപ്പ് വേതനമായി നിശ്ചയിച്ചത്. ലക്ഷദ്വീപില്‍ 266 രൂപ എന്നതാണ് ഗ്രാമീണ വികസന മന്ത്രാലയം നിശ്ചയിച്ച തുക. ഉപഭോക്തൃ വിലസൂചികയും വിലക്കയറ്റവും മറ്റും പരിശോധിച്ചാണ് വേതന വര്‍ധനവ് നിശ്ചയിക്കുന്നത്.
Read More: കർണാടക മുൻ മന്ത്രിക്കൊപ്പം വീഡിയോയിൽ ഉണ്ടായിരുന്ന യുവതിയെ കാണാനില്ല, പരാതിയുമായി പിതാവ്
രാജസ്ഥാനില്‍ തൊഴിലുറപ്പ് വേതനത്തില്‍ വെറും ഒരു രൂപയുടെ വര്‍ധനവ് മാത്രമാണുണ്ടായത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് രൂപ വീതമാണ് വേതനം വര്‍ധിപ്പിച്ചിരുക്കുന്നത്. തമിഴ്‌നാട്ടിലെ വേതനത്തില്‍ 17 രൂപയുടേയും കര്‍ണാടകത്തില്‍ 14 രൂപയുടേയും വര്‍ധനവുണ്ടായി. ഹരിയാനയിലെ തൊഴിലുറപ്പ് വേതനം 309 രൂപയില്‍ നിന്ന് ഉയര്‍ത്തി 315 രൂപയാക്കി. പശ്ചിമ ബംഗാളില്‍ ഒൻപത് രൂപയുടെ വര്‍ധനവുമുണ്ടായി.
മഹാമാരിക്കുശേഷം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ഏക പ്രതീക്ഷയായിരുന്നു തൊഴിലുറപ്പ് വേതന വർധനവ്. എന്നാൽ ഈ പ്രതീക്ഷയ്ക്ക് ഇപ്പോള്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 2020-2021 വര്‍ഷത്തേക്കാള്‍ വളരെ കുറഞ്ഞ വേതന വര്‍ധനവാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.