/indian-express-malayalam/media/media_files/yuAnFyh0bG5hJK7IBJWS.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഒരുങ്ങി ധനവകുപ്പ്. പെൻഷൻ കൈപ്പറ്റിയവർക്ക് ധവകുപ്പ് ഉടൻ നോട്ടീസ് നൽകും. അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശസഹിതം തിരിച്ചുപിടിക്കാനാണ് നീക്കം.
ധനവകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാരാണ് ഇത് കൈപ്പറ്റുന്നതായി കണ്ടെത്തിയത്. സർക്കാർ ശമ്പളം പറ്റുന്നവർക്ക് ക്ഷേമപെൻഷന് യോഗ്യതയില്ലെന്നിരിക്കെയാണ് ഇവർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയത്.
പെൻഷൻ കൈപ്പറ്റുന്ന 1458 ജീവനക്കാരിൽ 373 പേർ ആരോഗ്യ വകുപ്പിൽ നിന്നും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും 123 പേർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുമാണ്. സാങ്കേതിക വിദ്യാഭ്യാസം, ഹോമിയോപ്പതി, റവന്യൂ, കൃഷി, ജുഡീഷ്യറി, സാമൂഹിക നീതി എന്നീ വകുപ്പുകളിലുള്ളവരും പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ കോളേജിൽ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസർമാരും മൂന്നു ഹയർ സെക്കൻഡറി അധ്യാപകരുമൊക്കെ പെൻഷൻ വാങ്ങിയവരിൽ ഉൾപ്പെടുന്നു.
നിലവിൽ മാസം 1600 രൂപയാണ് സർക്കാർ ക്ഷേമ പെൻഷനായി നൽകുന്നത്. വാർധക്യ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, ഭിന്നശേഷി, വിധവ, അവിവാഹിത പെൻഷൻ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളാണ് ക്ഷേമ പെൻഷനുള്ളത്. ഇതിൽ ഭിന്നശേഷി, വിധവ പെൻഷന് പ്രായപരിധി ബാധകമല്ല. ഇങ്ങനെ പ്രായപരിധിബാധകമാവാത്ത പെൻഷൻ മുൻപ് വാങ്ങിയിരുന്നവർ സർക്കാർ ജോലിയിൽ സ്ഥിരപ്പെട്ടശേഷമോ ജോലികിട്ടിയശേഷമോ ഗുണഭോക്തൃപട്ടികയിൽനിന്നും ഒഴിവാകാതെ തുടർന്നതാകാം തട്ടിപ്പിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Read More
- ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വീണ്ടും അന്വേഷണം നടത്താൻ പൊലീസ്
- പെന്ഷന് പ്രായം ഉയര്‍ത്തില്ല; ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം
- ക്ഷേമ പെൻഷൻ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് ധനമന്ത്രി
- മാര്‍ഗരേഖയില്‍ ഇളവില്ല; ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us