/indian-express-malayalam/media/media_files/2024/11/27/yGeauXR2EXjqYFT4NdC0.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംഭവം കൃത്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അനർഹരായ 1,400 പേര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് ഫയല്‍ വന്നിരിക്കുന്നത്, ഇവരിൽ നിന്ന് പണം തിരികെ പിടിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്കു പുറമെ, ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവരും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. അര്‍ഹരായ നിരവധി പേരെയാണ് ഇതു ബാധിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം, സർക്കാർ ജീവനക്കാരിൽ കള്ളനാണയങ്ങൾ കാണുമെന്നും സംഭവം അന്വേഷിച്ച് നടപടി എടുക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞു.
ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിയെടുക്കുന്നതായി കണ്ടെത്തിയത്. ധനവകുപ്പിൻ്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.
പെൻഷൻ കൈപ്പറ്റുന്ന 1458 ജീവനക്കാരിൽ 373 പേർ ആരോഗ്യ വകുപ്പിൽ നിന്നും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും 123 പേർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നുമാണ്. സാങ്കേതിക വിദ്യാഭ്യാസം, ഹോമിയോപ്പതി, റവന്യൂ, കൃഷി, ജുഡീഷ്യറി, സാമൂഹിക നീതി എന്നീ വകുപ്പുകളിലുള്ളവരും പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്.
Read More
- മാര്‍ഗരേഖയില്‍ ഇളവില്ല; ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി
- സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു
- യൂആർ പ്രദീപിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സത്യപ്രതിജ്ഞ ഡിസംബർ നാലിന്
- 'നെറുകേട് കാണിച്ച ഒരുത്തനേം വെറുതെ വിടില്ല'; മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രൻ
- ഹേമകമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശം
- കർഷകർക്ക് കൈതാങ്ങായി ആശ്രയ കേന്ദ്രങ്ങൾ; സേവനങ്ങൾ ഇങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us