/indian-express-malayalam/media/media_files/uploads/2021/09/monson-mavunkal-case-adgp-manoj-abraham-sent-notice-to-ig-lakshman-562374-FI.jpg)
Photo: Facebook/ Monson Mavunkal
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കലിന് ഒരു തരത്തിലുമുള്ള സംരക്ഷണവും നൽകുന്നില്ലെന്ന് പൊലീസ്. മോൺസണെതിരെ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നതെന്നും തട്ടിപ്പും ലൈംഗിക പീഡനവും അടക്കം ആറ് കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു.
മോൺസണെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാവുമോ എന്ന കോടതിയുടെ ചോദ്യത്തിനാണ് ഡിജിപി അനിൽ കാന്ത് വിശദീകരണം നൽകിയത്. സംഭവത്തിൽ സർവീസിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാവുമോയെന്ന് കോടതി ആരാഞ്ഞത്.
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കാര്യക്ഷമതയിൽ സംശയത്തിന് അടിസ്ഥാനമില്ല. ഫലപ്രദവും നിഷ്പക്ഷവുമായ അന്വേഷണമാണ് നടക്കുന്നത്. പരാതി കിട്ടി രണ്ട് ദിവസത്തിനകം മോൺസണെ അറസ്റ്റ് ചെയ്തു. മകളുടെ വിവാഹ നിശ്ചയത്തിന്റെ അന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്തത്, പ്രതിക്ക് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടെന്ന ആരോപണത്തെ ഖണ്ഡിക്കുന്നതാണ്. പ്രതി സെപ്റ്റംബർ 26 മുതൽ റിമാൻഡിലാണ്. അന്വേഷണവും തെളിവെടുപ്പും പുരോഗമിക്കുകയാണ്.
നിലവിലുള്ള സംഘത്തിൻ്റെ അന്വേഷണം പര്യാപ്തമാണെന്നും ഡിജിപി വ്യക്തമാക്കി. മോൺസൻ്റെ അറിവോടെ പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ അജിത് സമർപ്പിച്ച പൊലീസ് പീഡന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് കോടതി നാളെ പരിഗണിക്കും.
Also Read: മോൺസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us