കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോൺസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോൺസന്റെ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന യുവതിയാണ് പരാതി നൽകിയത്.
സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് മോൺസൺ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ക്രൈംബ്രാഞ്ചിനാണ് പരാതി നൽകിയത്. യുവതിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും മോൺസന്റെ പേരിലുണ്ട്. മോൺസന്റെ വീട്ടു ജോലിക്കാരിയുടെ മകളെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് കേസ്.
എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മുൻ ജീവനക്കാരിയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Also Read: താനൂരിൽ ബസ് പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു; 15 പേർക്ക് പരിക്ക്
എഡിറ്ററുടെ കുറിപ്പ്: സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ ഇരയായവരെ (വ്യക്തി / പ്രായപൂര്‍ത്തിയാകാത്ത ആൾ) തിരിച്ചറിയാന്‍ ഇടയാക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്താൻ കഴിയില്ല.