/indian-express-malayalam/media/media_files/uploads/2021/01/Veena-George.jpg)
തിരുവനന്തപുരം: സഭ ടിവി എപ്പോഴാണ് ധൂർത്തിന്റെ ഇടമായി മാറിയതെന്ന് പ്രതിപക്ഷത്തോട് വീണ ജോർജ് എംഎൽഎ. സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരായ പ്രമേയത്തിൽ ചർച്ച നടക്കുമ്പോഴാണ് വീണ ജോർജിന്റെ ചോദ്യം. സഭ ടിവി ലോഞ്ച് ചെയ്ത ശേഷം ആദ്യമെത്തിയ ഫോൺ കോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ടീമിൽ നിന്നാണ്. പ്രതിപക്ഷ നേതാവിന്റെ അഭിമുഖം അടിയന്തരമായി സഭ ടിവിയിൽ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സഭ ടിവി എപ്പോഴാണ് ധൂർത്തിന്റെ ഇടമായി മാറിയതെന്നും വീണ ജോർജ് ചോദിച്ചു. ഇടതുപക്ഷ സർക്കാരിനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് വിചാരിക്കേണ്ട. ഈ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.
സ്‌പീക്കർക്കെതിരായ പ്രമേയത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭയിൽ ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു. പ്രതിപക്ഷത്തു നിന്ന് എം.ഉമ്മർ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. ബിജെപി അംഗം ഒ. രാജഗോപാൽ പ്രമേയത്തെ അനുകൂലിച്ചു. സ്‌പീക്കർക്കെതിരായ പ്രമേയം ക്രമപ്രകാരമല്ലെന്ന മന്ത്രി ജി.സുധാകരൻ പറഞ്ഞു. എപ്പോഴും തലയില്‍ കയറാൻ വരേണ്ടെന്നും സഭയിൽ പ്രമേയാവതരണത്തിനിടെ ഉമ്മർ, മന്ത്രി സുധാകരനോട് പറഞ്ഞു.
Read Also: ‘അച്ഛൻ വീട്ടിൽ എത്തുമ്പോൾ ഏറുകൊണ്ട സ്ഥലത്തെല്ലാം ഞാൻ ഉമ്മ നൽകും, വേദന മാറും’
സ്‌പീക്കർ തനി പാർട്ടിക്കാരനെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് പി.ടി.തോമസ് എംഎൽഎ പറഞ്ഞു. സ്‌പീക്കർ പക്ഷപാതപരമായി പെരുമാറുന്നു. സഭയിൽ മുഖ്യമന്ത്രിയെ സ്‌പീക്കർ നിയന്ത്രിക്കുന്നില്ല. സഭ ടിവി തട്ടിന്റെ കൂടാരമാണെന്നും പി.ടി.തോമസ് ആരോപിച്ചു. പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്‌പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ്.ശർമ എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിനു വിഷയ ദാരിദ്ര്യമാണ്. സ്‌പീക്കർക്കെതിരെ എന്താണ് ആരോപണമെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തിനു സാധിച്ചിട്ടില്ല. സ്വപ്‌നയെ പ്രതിപക്ഷനേതാവ് ഇഫ്‌താറിന് ക്ഷണിച്ചെന്നും ശർമ ആരോപിച്ചു. എന്നാൽ, താൻ ഒരു വ്യക്തിയെയല്ല യുഎഇ കോൺസുലേറ്റിനെയാണ് വിരുന്നിന് ക്ഷണിച്ചതെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us