scorecardresearch

നോക്കുകൂലി അവസാനിപ്പിക്കാൻ നിയമം ഭേദഗതി ചെയ്യുമെന്ന് സർക്കാർ കോടതിയിൽ

നോക്കുകൂലി ആവശ്യപെടുന്ന തൊഴിലാളികളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

നോക്കുകൂലി ആവശ്യപെടുന്ന തൊഴിലാളികളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

author-image
WebDesk
New Update
Kerala High Court, SilverLine, K-Rail

കൊച്ചി: നോക്കുകൂലി അവസാനിപ്പിക്കുന്നതിന് ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നോക്കുകൂലി ആവശ്യപെടുന്ന തൊഴിലാളികളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി..

Advertisment

പുനലൂരിൽ നോക്കു കൂലി ആവശ്യപ്പട്ട് ഹോട്ടൽ നിർമാണം യൂണിയനുകൾ തടസ്സപ്പെടുത്തിയതിനെതിരെ സമർപ്പിച്ച പൊലീസ് സംരക്ഷണ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത് നോക്കുകൂലി ഇല്ലാതാക്കാൻ കർശന നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

നോക്കുകൂലി ആവശ്യപെടുന്ന വർക്കെതിരെ മറ്റ് നിയമ ലംഘനങ്ങൾക്ക് പുറമെ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സർക്കുലർ ഇറക്കാൻ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി. സർക്കുലർ ബന്ധപ്പെട്ട അധികതർക്കും യൂണിയനുകൾക്കും അയക്കാനും കോടതി നിർദേശിച്ചു.

Also Read: ദത്തുവിവാദം: ഡിഎൻഎ ഫലം പോസിറ്റീവ്, കുഞ്ഞ് അനുപമയുടേത് തന്നെ; കാണാൻ അനുമതി

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: