scorecardresearch

സ്കൂൾ പരീക്ഷകൾ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്

2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്

author-image
WebDesk
New Update
v shivankutty, ldf, ie malayalam

ഫയൽ ചിത്രം

തിരുവനന്തപുരം: സ്കൂൾ പരീക്ഷകൾ നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഒമിക്രോൺ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. അതിനാൽ പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. മാർച്ച്‌ 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. മാർച്ച്‌ 16 മുതൽ മാർച്ച്‌ 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ. എസ്എസ്എൽസി -ഐടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച്‌ 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച്‌ 15 ന് അവസാനിക്കും.

കേരളത്തിൽ ഇതുവരെ 65 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഒമിക്രോൺ കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽവരും. ജനുവരി രണ്ടു വരെ രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ദേവാലയങ്ങളിൽ ഉൾപ്പെടെ നടത്തുന്ന മത, സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കരുതണമെന്നും നിർദേശമുണ്ട്.

Read More: രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 1000 ത്തോട് അടുക്കുന്നു

Exam V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: