scorecardresearch

ട്രെയിനിൽ സ്ത്രീകളെ മയക്കിക്കിടത്തി കവർച്ച നടത്തിയ സംഭവം; മൂന്നുപേർ പേർ പിടിയിൽ

മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് ഇവരെ പിടികൂടിയത്

മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് ഇവരെ പിടികൂടിയത്

author-image
WebDesk
New Update
Train Robbery, നിസാമുദ്ദീൻ എക്സ്പ്രസ്, ട്രെയിനിലെ കവർച്ച, Malayalam News, Kerala News, IE Malayalam

തിരുവനന്തപുരം: നിസാമുദീൻ–തിരുവനന്തപുരം എക്സ്പ്രസിൽ അമ്മയും മകളുമുൾപ്പെടെ മൂന്ന് സ്ത്രീകളെ മയക്കിക്കിടത്തി കവർച്ച നടത്തിയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

Advertisment

പശ്ചിമ ബംഗാൾ സ്വദേശികളായ ഷൗക്കത്ത് അലി, കെയാം, സുബൈർ ഖാദ്സി എവ്വിവരാണ് പിടിയിലായത്. ഇവരെയും കൊണ്ട് റയിൽവേ പൊലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. കവർച്ചക്ക് ഇരയായവർ പ്രതികളെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും.

സെപ്റ്റംബർ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേ‍ലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) കോയമ്പത്തൂർ സ്വദേശി കൗസല്യ(23) എന്നിവരുടെ സ്വർണവും പണവും മൊബൈൽ ഫോണുകളുമാണ് മോഷ്ടിക്കപ്പെട്ടത്.

Read More: Pandora Papers: പാന്‍ഡോര രേഖകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഭാര്യ, ഭാര്യാപിതാവ്

Advertisment

വിജയലക്ഷ്മിയുടെയും മകളുടെയും പക്കലിൽ നിന്ന് 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന രണ്ട് മൊബൈൽ ഫോണുകളുമാണു കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കൗസല്യയുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. ഭക്ഷണത്തി‍ലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലർ‍ത്തിയായിരുന്നുകവർച്ച.

Robbery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: